തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 25 ജനുവരി 2012 (18:28 IST)
സംസ്ഥാനത്ത് നോളജ് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് സാം പിട്രോഡയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിന് ജലപാത നിര്‍മിക്കും, മാലിന്യനിര്‍മാര്‍ജ്ജനത്തിന് സമഗ്രപദ്ധതി ആവിഷ്കരിക്കും, മൊബൈയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടിക്കാഴ്ചയില്‍ തീരുമാനമായി.
കേരളത്തിലെ തൊഴില്‍ പ്രശ്നം കഴിഞ്ഞകാല ചരിത്രമാണെന്ന് യോഗത്തിനുശഷം മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ സമരം മൂലം പ്രവര്‍ത്തിദിനങ്ങള്‍ നഷ്ടപ്പെടുന്നത് സമീപകാലത്ത് വളരെ കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.