സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (10:53 IST)
PTI
സംസ്ഥാനത്ത് മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങള്‍. മിന്നലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു

തിരവനന്തപുരം ബാലരാമപുരത്തും കോഴിക്കോടും ആലപ്പുഴയിലുമാണ് മിന്നലേറ്റ് മരണം സംഭവിച്ചത്. ബാലരാമപുരത്ത് പാരലല്‍ കോളേജ് അധ്യാപകനായ ഹരിലാലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അഖിലും കോഴിക്കോട് പെരുമണ്ണ സ്വദേശി അഭിനവുമാണ് ഇടിമിന്നലേറ്റ് മരിച്ച മറ്റ് രണ്ട് പേര്‍.

കോട്ടയം കണ്ണൂര്‍ വയനാട് ജില്ലകളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു കണ്ണൂര്‍ ഇരട്ടിയില്‍ ദേവാലയങ്ങളും വീടുകളും ഉള്‍പ്പെടെ 60 കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചു. പാലക്കാട് ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ ആലിപ്പഴവര്‍ഷത്തോടെ പെയ്ത്ത കനത്ത മഴയില്‍ വ്യാപകമായ കൃഷി നാശമുണ്ടായി.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുളളതായി കാലവസ്ഥ നീരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയിലും കാറ്റിലും വ്യാപകമായ നാശ നഷ്ടങ്ങളുണ്ടായി.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചു പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും കനത്ത മഴയുണ്ടായെങ്കിലും നാശ നഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല.

തുടര്‍ന്നുളള ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ടുളള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :