സംസ്ഥാനത്ത് 21 വയസ്സില്‍ താഴെയുള്ളവരില്‍ മദ്യ ഉപയോഗം കൂടുന്നു

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 13 മെയ് 2015 (17:29 IST)
സംസ്ഥാനത്ത് 21 വയസ്സില്‍ താഴെയുള്ളവരില്‍ മദ്യ ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ (അഡിക്) ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

21 വയസ്സില്‍ താഴെയുള്ളവരില്‍ രണ്ടു ശതമാനം മാത്രമായിരുന്നു 1990കളില്‍ മദ്യം ഉപയോഗിച്ചിരുന്നത്. അത് 2014 ആയപ്പോഴേക്കും 20 ശതമാനം ആയി വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍. 21നും 30നും ഇടയില്‍ പ്രായമുള്ളവരുടെ ശതമാനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 1990ല്‍ 29 ശതമാനമായിരുന്നത് 2014ല്‍ 34 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 31 വയസ്സിന് മുകളില്‍ ഉള്ളവരില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 1990മായി താരതമ്യം ചെയ്യുമ്പോള്‍ 2014ല്‍ 31 വയസ്സിന് മുകളില്‍ ഉള്ളവരില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

31 - 40 പ്രായമുള്ളവരില്‍ മദ്യ ഉപയോഗം ആറ് ശതമാനവും 41- 55 പ്രായമുള്ളവരില്‍ 13 ശതമാനവും 56 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 12 ശതമാനവും കുറവുണ്ടായി. 30 വര്‍ഷം മുമ്പു വരെ മദ്യപാനം തുടങ്ങുന്ന പ്രായം 19 വയസ്സ് ആയിരുന്നെങ്കില്‍ 2006ഓടെ അത് പതിമൂന്നര വയസ്സ് ആയെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :