തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാനത്തിന്റെ കടം 87,063 കോടി രൂപയാണെന്ന് ധനമന്ത്രി കെ എം മാണി നിയസഭയില്‍ രേഖാമൂലം അറിയിച്ചു. ആളോഹരി കടബാദ്ധ്യത 26,067 രൂപയുമാണെന്നു മന്ത്രി പറഞ്ഞു. കടത്തിന്റെ തിരിച്ചടവിനായി പ്രത്യേകം ഫണ്ട് രൂപീകരിച്ച് അതില്‍ നിക്ഷേപം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 ന് സംസ്ഥാനത്തിന്റെ കടബാധ്യത 78,673.24 കോടി രൂപയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 31 ആയപ്പോള്‍ കടം 87,063.83 രൂപയായി ഉയര്‍ന്നു. 2011 ലെ സെന്‍സസ് പ്രകാരം ആളോഹരി കടം 26,067 രൂപയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് 6453.31 കോടിരൂപ വായ്പയെടുത്തിട്ടുണ്ട്. ഇതില്‍ 2924 കോടിരൂപ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടം കുറയ്ക്കാന്‍ ധനകാര്യ കമ്മിഷന്റെ ശുപാര്‍ശപ്രകാരം നടപടി സ്വീകരിച്ചു. കടമെടുപ്പ് നിയന്ത്രിച്ചുകൊണ്ട് ബാധ്യതയുടെ വളര്‍ച്ച ക്രമമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതെന്നും കെ എം മാണി നിയമസഭയെ അറിയിച്ചു.