കോഴിക്കോട്|
WEBDUNIA|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2010 (11:04 IST)
സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്നു മുതല്‍ ആരംഭിക്കും. കരിപ്പൂരില്‍ ആണ് ഹജ്ജ് ക്യാമ്പ് ആരംഭികുന്നത്. കേരളത്തിലും ലക്ഷദ്വീപിലും പോണ്ടിച്ചേരിയിലും നിന്നുളള ഹാജിമാരാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വഴി തീര്‍ഥാടന യാത്ര നടത്തുക.
വ്യാഴാഴ്ചയാണ് ഹജ്ജ് തീര്‍ഥാടകരുമായുളള ആദ്യവിമാനം കരിപ്പൂരില്‍ നിന്നും പുറപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
സൗദി എയര്‍ലൈന്‍സ് വിമാനം ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്നു വരെ ദിവസേന രണ്ടു സര്‍വ്വീസുകളും ഒക്ടോബര്‍ 25 ന് മൂന്നു സര്‍വ്വീസുകളുമാണ് നടത്തുക. ഡിസംബര്‍ ഒന്നു മുതല്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും.
ഇത്തവണ കേരളത്തില്‍ നിന്ന് 8,462 ഹാജിമാരും പോണ്ടിച്ചേരിയില്‍ നിന്ന് 82 ഉം ലക്ഷദ്വീപില്‍ നിന്ന് 62 ഉം ഹാജിമാരാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വഴി തീര്‍ഥാടന യാത്ര നടത്തുന്നത്. കൂടാതെ, ഹജ്ജ് സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 29 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
അതേസമയം, അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ഹജ്ജ് ഹൗസിലൂടെ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.