പിന്നണിഗായിക സുജാതയുടെ മകള്‍ ശ്വേതാ മോഹന്‍ വിവാഹിതയായി. കുടുംബ സുഹൃത്ത് അശ്വിനാണു വരന്‍. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
പ്രശസ്ത ഗായിക സുജാതയുടെയും മോഹന്റെയും മകളാണ് ശ്വേതാ മോഹന്‍. കൊച്ചി ലേ മെറിഡിയനായിരുന്നു വിവാഹവേദി.
സംഗീതാചാര്യന്‍ ദക്ഷിണാമൂര്‍ത്തി, ഗാനഗന്ധര്‍വന്‍ യേശുദാസും കുടുംബവും ശ്രീകുമാരന്‍ തമ്പി, ഓമനക്കുട്ടി ടീച്ചര്‍, രമേഷ്ണാരായണന്‍, ചിത്രാ അയ്യര്‍, നടന്‍ ശ്രീനിവാസനും കുടുംബവും, മഞ്ജുവാര്യര്‍, സംയുക്‌താവര്‍മ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി സിനിമാ, സംഗീത, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.