തിരുവനന്തപുരം|
AISWARYA|
Last Updated:
വെള്ളി, 11 ഓഗസ്റ്റ് 2017 (11:20 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്.
കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന ബിജെപി പരിപാടിയില്‍ ശോഭ സുരേന്ദ്രന് കോടിയേരിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. വയസ് എത്രയായെന്നും കോടിയേരിയെ തെക്കോട്ട് എടുക്കാറായില്ലേ എന്നും ശോഭ സുരേന്ദ്രന് ചോദിച്ചിരുന്നു. ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം എന്നും ശോഭാ സുരേന്ദ്രന് ചോദിച്ചിരുന്നു. കേരളം ഭരിക്കുന്നത് പിണാറായിയുടെ പ്രൈവറ്റ് സെക്രട്ടറി അല്ലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു