ശശീന്ദ്രന്റെ മരണം, വീണ്ടും ഫോറന്‍സിക് പരിശോധന

പാലക്കാട്| WEBDUNIA|
PRO
മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനിസെക്രട്ടറിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സംഘം വീണ്ടും പരിശോധന നടത്തി. ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനാലാണ് വീണ്ടും ഫോറന്‍സിക് പരിശോധന നടത്തിയത്.

തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് ഡോ ജയചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ മുറിയില്‍ രക്തക്കറപോലുള്ള ഒന്ന് കണ്ടിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇട നല്കിയ സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.

വെള്ളിയാഴ്ച വീണ്ടും നടന്ന ഫോറന്‍സിക് പരിശോധനയില്‍ ഇത് രക്തക്കറയാണോയെന്നാണ് മുഖ്യമായും പരിശോധിച്ചത്. ശശീന്ദ്രനും മക്കളും തൂങ്ങിക്കിടന്നതിന്‍റെ ശാസ്ത്രീയവശങ്ങള്‍ വിലയിരുത്താന്‍ ഡമ്മി പരിശോധനയും നടത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പതിനൊന്നരയോടെയായിരുന്നു കുരടിക്കാട്ടെ വീട്ടില്‍ പരിശോധന തുടങ്ങിയത്. ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനമുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ശശീന്ദ്രന്റെ മരണംനടന്ന തൊട്ടടുത്തദിവസം നടത്തിയ പരിശോധനയില്‍ വാതിലിനുസമീപത്തെ ഭിത്തിയില്‍ രക്തക്കറപോലുള്ള ഒന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് പോളിഷ് ആണെന്ന് പറഞ്ഞത് പൊലീസ് വിശ്വസിച്ചിട്ടില്ല.

ശശീന്ദ്രന്റെ രണ്ടുമക്കളും തൂങ്ങിക്കിടന്നതിന്റെ അടുത്ത് നാലാമതൊരു കുരുക്കുകൂടി കണ്ടതിനെക്കുറിച്ചുള്ള ദുരൂഹതതുടരുകയാണ്. കൊലയാളികള്‍ ഇത് തനിക്കുവേണ്ടി തയ്യാറാക്കിയതാണെന്ന് ശശീന്ദ്രന്റെ ഭാര്യ ടീന പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :