ശത്രുസംഹാരപൂജ ചീറ്റിപ്പോയി

ശത്രുസംഹാര പൂജ ചീറ്റിപ്പോയല്ലേ...

കൊച്ചി| AISWARYA| Last Modified ചൊവ്വ, 11 ജൂലൈ 2017 (10:41 IST)
നടിയുടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കൊച്ചിയും പരിസര പ്രദേശങ്ങളും വിട്ട് പുറത്ത് പോയിട്ടില്ല ഇക്കാര്യത്തില്‍ പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ കേസ്
അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ നടൻ ദിലീപും കാവ്യയും ആലുവയ്ക്കടുത്തുള്ള ശ്രീ കടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അഭ്യൂഹങ്ങളും വാർത്തകളും പരക്കുന്നതിനിടെ ദിലീപ് രണ്ട് തവണ ക്ഷേത്രത്തിൽ ദർശനം നടത്തി. എന്നാല്‍ ഒരു ദൈവങ്ങളും ദിലീപിനെ തുണച്ചില്ല എന്ന് വേണം കരുതാന്‍.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ പിടിക്കാന്‍ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ഏത് വാര്‍ത്തയും ഒളിച്ചുവയ്ക്കാന്‍ കേരള പൊലീസിന് കഴിയും എന്നാണ്
ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ദിലീപിനെ പൊലീസ് തിങ്കളാഴ്ച രാവിലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഈ വിവരം പുറത്ത് വിട്ടിട്ടില്ല. അത്രയ്ക്ക് രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :