വ്യാജലോട്ടറിക്കെതിരെ കര്‍ശന നടപടി

WDWD
വ്യാജ ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വ്യാജ ലോട്ടറികള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കില്ലെന്ന സത്യവാങ്‌മൂലം പിന്‍‌വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടാകുന്ന കാലതാമസം പരിഗണിച്ചാണ് സത്യവാങ്‌മൂലം പിന്‍‌വലിക്കുന്ന കാര്യം പരിഗണിക്കുന്നത്.

തിരുവനന്തപുരം| WEBDUNIA|
വ്യാജ ലോട്ടറികള്‍ക്കെതിരെ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തുടരുമെന്നും മന്ത്രി വെളിപ്പെടുത്തി. വ്യാജന്മാരെ സംസ്ഥാനത്ത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :