വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കും: മന്ത്രി

PROPRO
സംസ്ഥാനത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷത്തിനുള്ളില്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. രണ്ട് വര്‍ഷത്തിനകം കാറ്റില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
കുറ്റിയാടി എക്‌സ്‌റ്റെന്‍ഷന് ഓഡിറ്റ് ഒബ്‌ജക്ഷന്‍ ഉണ്ടായിരുന്നുവെന്ന് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തിന്‍റെ ഒരു ചോദ്യത്തിന് മറുപടിയാ‍യി അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :