ആത്മാഭിമാനം ഉള്ള മന്ത്രിമാര്‍ ഫാരിസ് അബൂബക്കറിനെപ്പോലെ വെറുക്കപ്പെട്ടവരുടെ കൂടെ വേദി പങ്കിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ ഒരു പൊതുപരിപാടിയില്‍ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ എന്നിവര്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനൊപ്പം വേദി പങ്കിട്ടിരുന്നു. ഫാരിസ് വെറുക്കപ്പെട്ടവനാകുന്നത് വി എസിന് മാത്രമാണെന്നും ഫാരിസിനെ കണ്ടാല്‍ ഓടിയോളിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഫാരിസ് വെറുക്കപ്പെടേണ്ടവനല്ലെന്നും ആദരിക്കപ്പെടേണ്ടവനാണെന്നും എം എം ഹസന്‍ പരിപാടിയ്ക്കിടെ വേദിയില്‍ വച്ച് പറയുകയും ചെയ്തിരുന്നു. ഫാരിസിനെ വി എസ് വെറുക്കപ്പെട്ടവന്‍ എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.