വി‌എസിന്റെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരി പീഡിപ്പിക്കപ്പെട്ടു

തിരുവനന്തപുരം| WEBDUNIA|
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന്‌ കാണാതായ ജോലിക്കാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. കഴിഞ്ഞ ആഴ്ച കാണാതായ പയ്യോളി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്വദേശത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

കാണാതായ ദിവസം ഈ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയിരുന്നു. നെറുകയില്‍ സിന്ദൂരം തൊട്ട് ഭാര്യയെപ്പോലെയാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. റെയില്‍‌വെ സ്റ്റേഷനില്‍ വച്ചാണ് ഈ യുവാവിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കന്യാകുമാരിയില്‍ എത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുത്ത് ഒപ്പം താമസിച്ചു. യുവാവിനൊപ്പം കഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പീഡനത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കന്യാകുമാരിയില്‍ നിന്ന് തിരിച്ചുവരുന്ന വഴി പെണ്‍കുട്ടി നെടുമങ്ങാട്ട് ഇറങ്ങി. ഇവിടെ നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു. പിന്നീട് പയ്യോളിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തു. അതേസമയം യുവാവിനെ പിടികൂടാന്‍ ശ്രമം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :