അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് വിഎസ് അച്യുതാനന്ദന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമി തട്ടിപ്പിലും സോളാര്‍ തട്ടിപ്പ് കേസിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. വിഎസിന്റെ പരാമര്‍ശത്തിനെതിരേയാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇതേ വാര്‍ത്ത പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരേ ദേശാഭിമാനി ജനറല്‍ മാനേജറും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്‍, ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കെതിരേയും കേസ് കൊടുത്തിട്ടുണ്ട്. 10.10 ലക്ഷം രൂപയാണ് ഉമ്മന്‍ചാണ്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.