വിവാഹമോചനം: വിആര്‍ സുധീഷിന്റെ ഭാര്യ ഹൈക്കോടതിയില്‍
കോഴിക്കോട്|
WEBDUNIA|
സാഹിത്യകാരന്‍ വി ആര്‍ സുധീഷില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സിനി ഹൈക്കോടതിയെ സമീപിച്ചു. സിനി നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും തനിക്ക് വിവാഹമോചനം വേണം എന്നുമാണ് സിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം കുടുംബകോടതി ഹര്‍ജി തള്ളുകയായിരുന്നു. സിനി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി നല്‍കിയ സിനിയോട് എതിര്‍കക്ഷിക്കുണ്ടായ കോടതിച്ചെലവുകള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. സുധീഷിനെതിരെ മജിസ്ട്രേറ്റ് കോടതിയില്‍ സിനി പീഡനക്കേസും നല്‍കിയിരുന്നു.
അതേസമയം കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീഷ് തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ വിവാഹമോചനം വേണം എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിനി പറഞ്ഞു.
യാഥാര്‍ത്ഥ്യം കോടതി തിരിച്ചറിഞ്ഞു എന്നാണ് കുടുംബകോടതി വിധിയോട് സുധീഷ് പ്രതികരിച്ചത്.