വിവാദ പശ്ചാത്തലം: നിയമസഭാ സമിതി ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദ പശ്ചാത്തലത്തില്‍ നിയമസഭാ സമിതിയുടെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. തദ്ദേശഭരണത്തില്‍ സൂറത്തിലെ ഖരമാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കാനായിരുന്നു യാത്ര. ഇതിനായി സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തിലുളള പതിനൊന്നംഗമായിരുന്നു ഗുജറാത്തിലേക്ക് പോകാനിരുന്നത്. ഈ മാസം 12ന് സൂറത്തിലെത്തി നഗരത്തിലെ കക്കൂസ് മാലിന്യ സംസ്‌കരണം സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം.

കെസി ജോസഫിനെ കൂടാതെ നഗരന്യൂനപക്ഷ കാര്യ മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത്‌ സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീര്‍ സി.പിഎമ്മില്‍നിന്ന് വി. ശിവന്‍കുട്ടി, പി ശ്രീരാമകൃഷ്ണന്‍, കെ.വി. വിജയദാസ്, സിപിഐയിലെ ഇ കെ വിജയന്‍, കോണ്‍ഗ്രസിലെ അച്യുതന്‍, മുസ്ലിംലീഗിലെ സി മമ്മുട്ടി, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിലെ പിടിഎ റഹീം എന്നിവരാണ് സംഘാംഗങ്ങള്‍.

ഗുജറാത്ത് വികസന മാതൃക പൊള്ളയാണെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും സ്ഥാപിക്കുന്നതിനിടയില്‍ നഗര വികസനത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ കേരള നിയമസഭാ സമിതി ഗുജറാത്തില്‍ പോകുന്നത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :