വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പ്രഖ്യാപിച്ച വിധിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും. തുറമുഖ ട്രസ്റ്റും സംസ്ഥാന സര്‍ക്കാരുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ കരാര്‍ ലാന്‍കോ കൊണ്ടപ്പള്ളിക്ക് നല്‍കിയതിനെ ചോദ്യം ചെയ്തു സൂം ഡവലപ്പേഴ്സ് നല്കിയ ഹര്‍ജിയിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കരാറിന് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്ന സൂം ഡെവലപ്പേഴ്സിനെ കൂടി ഉള്‍പ്പെടുത്തി കരാര്‍ നടപടികള്‍ വീണ്ടും ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് സര്‍ക്കാരും തുറമുഖ ട്രെസ്റ്റും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലാന്‍ഡ്കോ കോണ്ടപ്പള്ളി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്കിയ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കും. പദ്ധതി സംബന്ധിച്ച കരാറില്‍ തല്‍സ്ഥിതി തുടരണമെന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.