വിമര്‍ശിക്കാന്‍ ഉമ്മന്‍‌ചാണ്ടിക്കും ചെന്നിത്തലയ്ക്കും അര്‍ഹതയില്ല!

കൊല്‍ക്കത്ത| WEBDUNIA| Last Modified ചൊവ്വ, 17 ജനുവരി 2012 (15:34 IST)
തനിക്കെതിരെ ആരോപണം ഉന്നയിക്കാനും പ്രസ്താവന നടത്താനും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കും അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇവര്‍ പല കേസുകളിലും ഉള്‍പ്പെട്ടവരാണെന്നും വി എസ് ഓര്‍മ്മിപ്പിച്ചു.

കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു വി എസ്‌. സ്വന്തം പാര്‍ട്ടിയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നത്‌ കോണ്‍ഗ്രസുകാരുടെ പാരമ്പര്യമാണെന്നും വി എസ് ആരോപിച്ചു. എന്നാല്‍, വിജിലന്‍സ് കേസിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി വി എസ് നല്‍കിയില്ല.

അതേസമയം, വി എസിനെതിരായ വിജിലന്‍സ്‌ കേസ്‌ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലില്ലെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :