കൊല്ലം|
WEBDUNIA|
Last Modified ചൊവ്വ, 22 ജനുവരി 2013 (15:48 IST)
PRO
PRO
കോളജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ശക്തികുളങ്ങര ചേരിയില്‍ കുറുമുളതോപ്പില്‍ ഡെന്‍സില്‍ ജോസഫി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഡന്‍സിനും പെണ്‍കുട്ടിയും നേരത്തെ പ്രണയത്തിലായിരുന്നു. കാറുകള്‍ വാടകയ്ക്കെടുത്ത് പെണ്‍കുട്ടിയുമായി കറങ്ങിയ ഡെന്‍സില്‍ കാറില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കാറിനുള്ളില്‍ വച്ചിരുന്ന ലാപ്‌ടോപ്പിലെ ക്യാമറയില്‍ ചിത്രം പകര്‍ത്താനും ഡെന്‍സിന്‍ മറന്നില്ല.
എന്നാല്‍ ഇതിനിടെ ഇരുവരും അകലുകയായിരുന്നു. പെണ്‍കുട്ടി മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് ഡെന്‍സില്‍ വിലക്കിയിരുന്നു. ഇതാണ് പിരിയാന്‍ കാരണം. ഇതിനിടെ ഡെന്‍സിന്‍ ഗള്‍ഫിലേക്ക് പോയി. അവിടെ നിന്ന് പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് തന്നോട് പഴയ അടുപ്പമില്ലെന്ന് തെറ്റിദ്ധരിച്ച ഡെന്‍സില്‍ നാട്ടിലെത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചു.
ഇതിന് പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് അശ്ലീല ചിത്രങ്ങള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡിജിപിക്കും മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതി ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെടുത്തു.