ചാലക്കുടി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ വഴക്കു പറഞ്ഞ പ്ലസ്ടു വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചു. കൂവക്കാട്ടുകുന്ന് അത്തക്കുടത്ത് ഗോപിയുടെ മകള്‍ ആതിര (17) ആണ് മരിച്ചത്. ചാലക്കുടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ആതിര. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കൊരട്ടി എസ്‌ഐ കെഎ വക്കച്ചന്‍റെ നേതൃത്വത്തില്‍ പോലസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.