വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ വ്യാഴാഴ്ച വഴി തടയുമെന്ന് എ ബി വി പി. മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് വഴിതടയല്‍.
മലപ്പുറത്തെ 35 സ്കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മന്ത്രി പി കെ അബ്ദുറബ്ബാണ് ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചത്. എന്നാല്‍ അന്ന് തന്നെ മുഖ്യമന്ത്രി ഇത് തിരുത്തിയിരുന്നു. വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിക്കുമെന്ന് യുവമോര്‍ച്ച നേതൃത്വവും വ്യക്‌തമാക്കി.
എന്നാല്‍ പതിമൂന്നാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ 35 സ്‌കൂളുകള്‍ എയ്‌ഡഡ് ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അന്തിമ തീരുമാനം ധനകാര്യ വകുപ്പിന് വിടുകയാണ് ചെയ്‌തിരുന്നതെന്നും ബുധനാഴ്ച നിയമസഭയെ അറിയിക്കുകയായിരുന്നു.