വിജയകുമാറിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തു

എറണാകുളം| WEBDUNIA| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (10:00 IST)
പൊലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ച ചലച്ചിത്ര നടന്‍ വിജയകുമാറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനില്‍വച്ച് കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിജയകുമാറിനെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയകുമാര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസ്‌ ഓ‍ഫിസിലാണ്‌ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴായിരുന്നു വിജയകുമാറിന്‍റെ ആത്മഹത്യാശ്രമം‌.

സൌത്ത് കളമശേരി റെയില്‍‌വെ മേല്‍പ്പാലത്തിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസ്‌ ഓഫീസില്‍ വിളിച്ചുവരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :