വിഎസിന്റെ മകള്‍ നിയമനടപടിക്ക്

തിരുവനന്തപുരം| WEBDUNIA|
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകള്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. തന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണിത്.

ഗവേഷണത്തിന്‍റെ പേരില്‍ ആശ അനധികൃതമായി 35 ലക്ഷം രൂപ നേടിയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഗവേഷക എന്ന നിലയില്‍ തനിക്ക് കിട്ടിയത് ശമ്പളം മാത്രമാണെന്നും അല്ലാതെ ഒരു തുകയും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും ആശ പത്രക്കുറിപ്പിലൂടെ പറയുന്നു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് വേണ്ടിയാണ് ഗവേഷണം നടത്തിയത്. അതിനാല്‍ തുക ഇതിന്റെ ഡയറക്ടറുടെ പേരിലാണ് ലഭ്യമാവുക എന്നും ആശ ചൂണ്ടിക്കാട്ടുന്നു. എ കെ ആന്റണിയുടെ കാലത്താണ് ഗവേഷണത്തിന് അനുമതി ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ആശയുടെ ഗവേഷണ പ്രബന്ധം കാണാനില്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഗവേണഷത്തിന് അന്താരാഷ്ട്ര തലത്തില്‍ പേറ്റന്റ് ലഭിച്ചതാണെന്നും ഒമ്പത് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആശ ചൂണ്ടിക്കാട്ടുന്നു. ഗവേണക എന്ന നിലയില്‍ പിതാവ് വി എസിന്റെ പദവിയോ സ്വാധീനമോ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ആശ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :