വി പി കെ പൊതുവാള്‍ അന്തരിച്ചു

പയ്യന്നൂര്‍| WEBDUNIA|
പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ വി പി കെ പൊതുവാള്‍ അന്തരിച്ചു. അദ്ദേഹത്തിന് 94 വയസായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ പണ്ഡിറ്റ് ബഹുമതി, അയോധ്യയിലെ സംസ്കൃത പരിഷത്തിന്‍റെ ജ്യോതിര്‍ഭൂഷണം ബഹുമതി, ഗുരുവാ‍യൂര്‍ ദേവസ്വത്തിന്‍റെ ജ്യോതിഷ തിലകം ബഹുമതി എന്നിവ ലഭിച്ചിരുന്നു. കാഞ്ചി കാമകോടി ശങ്കരാചാര്യര്‍ ഗണിത ജ്യോതിഷ ചക്രവര്‍ത്തി ബഹുമതി നല്‍കി പൊതുവാളിനെ ആദരിച്ചിട്ടുണ്ട്.

മല്‍ബാര്‍ പഞ്ചാംഗം, കേന്ദ്രസര്‍ക്കാരിന്‍റെ ദേശീ‍യ പഞ്ചാംഗത്തിന്‍റെ മലയാളം പതിപ്പ് എന്നിവ തയാറാക്കുന്നത് വി പി കെ പൊതുവാളാണ്.ഭാഷാഗോചരഫലം, സുധഗണിതം എന്നീ ഗ്രന്ഥങ്ങളുടെ
കര്‍ത്താവാണ്.

പത്ത് മക്കളുണ്ട്. പരേതയായ ലക്‍ഷി അമ്മ, ജാനകി അമ്മ എന്നിവരാണ് ഭാര്യമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :