പാലക്കാട്|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (17:57 IST)
തൃത്താല നിയമസഭാ മണ്ഡലത്തില്‍ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ സി പി എം ഒരുങ്ങുന്നു. കോണ്‍ഗ്രസിന്‍റെ യുവനേതാവ് വി ടി ബല്‍റാമിനെ വീഴ്ത്താനാണ് എം സ്വരാജിനെ പരിഗണിക്കുന്നത്. നിലപാടുകളുടെ കാര്യത്തില്‍ കര്‍ക്കശക്കാരായ ബല്‍റാമും സ്വരാജും തമ്മില്‍ ഏറ്റുമുട്ടിയാല്‍ മത്സരഫലം പ്രവചനാതീതമായിരിക്കും.
തൃത്താലയില്‍ ഇടതുമുന്നണിയുടെ കോട്ട തകര്‍ത്ത ബല്‍റാമിനെ തകര്‍ക്കാനായി സ്വരാജിനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയ സി പി എമ്മിന് കിട്ടാനില്ല. അതുകൊണ്ടുതന്നെ, സ്വരാജിനെ തൃത്താലയില്‍ മത്സരിപ്പിച്ചേക്കുമെന്ന് ഏകദേശം ഉറപ്പാണ്.
അതേസ്ഥിതി തന്നെയാണ് പാലക്കാടും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. പാലക്കാട് ഷാഫി പറമ്പിലിനെ നേരിടാന്‍ സി പി എം പുതുമുഖത്തെയാണ് ആലോചിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരിക്ക് നറുക്കുവീഴുമെന്നാണ് സൂചന.
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന വമ്പന്‍മാരുടെ കുത്തക സീറ്റുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഡി വൈ എഫ് ഐയിലെ യുവതാരങ്ങളെ പരീക്ഷിക്കാന്‍ തന്നെയാണ് സി പി എം പദ്ധതി. കോന്നിയില്‍ അടൂര്‍ പ്രകാശിനെ വീഴ്ത്താനും ഒരു യുവനേതാവ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.