വി എസ് മകനെക്കുറിച്ച് മിണ്ടുന്നില്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന യു ഡി എഫിന്റെ ആരോപണം സത്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. എന്നാല്‍ വി എസ് ഇതെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. പകരം മറ്റുള്ളവരുടെ ചെലവില്‍ അധാര്‍മ്മികത പ്രസംഗിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. താന്‍ പറയുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അരുണ്‍കുമാറിന്റെ കാര്യത്തില്‍ അന്വേഷണം നടത്താന്‍ വി എസ് തയ്യാറാവുമോ എന്നും ഉമ്മന്‍‌ചാണ്ടി ചോദിച്ചു.

മലമ്പുഴയില്‍ എല്‍ ഡി എഫിനെ സഹായിക്കാന്‍ ബി ജെ പി പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജെ ഡി യു സ്ഥാനാര്‍ത്ഥി പി കെ മജീദിന്റെ കാര്യത്തില്‍ നടന്ന മലക്കം മറിച്ചിലുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഇക്കാര്യം മുമ്പേ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലതികാ സുഭാഷിനെക്കുറിച്ച വി എസ് നടത്തിയത് ദ്വയാര്‍ത്ഥപ്രയോഗം വരുന്ന പരാമര്‍ശമാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കേരളത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫ് പരാജയപ്പെട്ടതായും ഉമ്മന്‍‌ചാണ്ടി കുറ്റപ്പെടുത്തി. ലോക ബാങ്കിന്റെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇപ്പോള്‍ പതിനാറാമതാണ്‌. എന്നാല്‍ യു ഡി എഫ്‌ ഭരണകാലത്ത്‌ കേരളം രണ്ടാമതായിരുന്നു. ലോട്ടറി കേസ് അഞ്ച് വര്‍ഷം വൈകിപ്പിച്ചതിന്‌ ശേഷമാണ്‌ സാന്റിയാഗോ മാര്‍ട്ടിന്‌ ഇപ്പോള്‍ നോട്ടീസ്‌ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :