വി എസ് പോസ്റ്റര്‍: പാര്‍ട്ടിക്ക് അത്ര സുഖിച്ചിട്ടില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
പ്രചാരണം അവസാനിച്ചിട്ടും വോട്ടെടുപ്പ് കഴിഞ്ഞിട്ടും വി എസ് പോസ്റ്ററുകള്‍ സിപി‌എമ്മില്‍ വിവാദമായി പുകയുന്നു എന്ന് സൂചന. ഒരു പ്രമുഖ മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി എം എം ലോറന്‍സ് വി എസ് പോസ്റ്ററുകള്‍ക്കെതിരെ ആഞ്ഞടിച്ചു. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ വി എസിന്റെ ചിത്രം പതിച്ചതിനെ അനുകൂലിക്കാന്‍ കഴിയില്ല എന്നാണ് ലോറന്‍സ് പറഞ്ഞത്.

സിപി‌എം വ്യക്തികള്‍ക്കല്ല പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിക്കാണ് എന്ന പൊതുതത്വത്തെ കാറ്റില്‍ പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറത്തിറങ്ങിയ പോസ്റ്ററുകള്‍. വി എസ് എന്ന വ്യക്തിയെ പരമാവധി ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും വി എസ് പോസ്റ്ററുകളെ എതിര്‍ത്തിരുന്നു. പിന്നീട്, പാര്‍ട്ടി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടി ആഴ്ന്നിറങ്ങിയപ്പോള്‍ പുതിയ പോസ്റ്റര്‍ പ്രവണതയെ കുറിച്ച് ചര്‍ച്ച ചെയ്യും എന്നും ഇത് പോസ്റ്റര്‍ രംഗത്ത് ഉണ്ടായ പുതിയ മാറ്റമാണെന്നും പറഞ്ഞ് പിണറായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പുകയായിരുന്നു.

പെണ്‍‌വാണിഭ കേസ് വി എസ് മുഖ്യ പ്രചാരണായുധമാക്കിയതിനെയും പാര്‍ട്ടി നേതൃത്വം വിമര്‍ശിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പ്രചാരണ വിഷയം ഇതല്ലായിരുന്നു എന്നാണത്രേ മിക്ക നേതാക്കളുടെയും അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :