വി എസിന്റെ ‘കരണത്തടി’; പരാതി നല്‍കുമെന്ന് തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍| WEBDUNIA|
PRO
PRO
പ്രതിപക്ഷത്തിനെതിരെയുള്ള തന്റെ മറുപടിക്ക് കരണത്തടിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ വിടുവായത്തങ്ങള്‍ കാര്യമായെടുക്കേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പതിനായിരം കോടി രൂപയുടെ അഴിമതിയാണ് സോളാര്‍ തട്ടിപ്പില്‍ നടന്നതെന്ന പി സി ജോര്‍ജ്ജിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇടത് സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ തട്ടിപ്പിന്റെ തുടക്കമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സഭയിലായതിനാലും കൈയ്യെത്താ ദൂരത്തായതിനാലുമാണ് സിരുവഞ്ചൂരിന് അടി കിട്ടാഞ്ഞതെന്ന് വി എസ് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :