വാഹനാപകടം: ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയായി

കോട്ടയം| WEBDUNIA|
കോട്ടയം എരുമേലിയിലെ പമ്പാവാലിയില്‍ അയ്യപ്പഭക്‌തര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ്‌ മരിച്ച 12 പേരുടെയും ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കി. അപകടത്തില്‍ പരിക്കേറ്റ സൂര്യനാരായണന്‍ എന്ന ആന്ധ്രാ സ്വദേശിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

ആന്ധ്രപ്രദേശിലെ തുഥൂര്‍, ഗോദാവരി സ്വദേശികളാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 61 പേരുമായി ശബരിമലയിലേക്ക് പോകുകയായിരുന്ന ബസ് എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ വച്ച് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ വെളിച്ചം കുറവായിരുന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :