വാനരന്മാര്‍ക്ക് ഓണസദ്യ

വയനാട്| WEBDUNIA|
വയനാട് ചുരത്തിലെ വാനരന്മാര്‍ ഇപ്രാവശ്യവും ഓണസദ്യ ഉണ്ടു. വയനാട് ഗാന്ധിഗ്രാമം പ്രവര്‍ത്തകരാണ് വാനരന്മാര്‍ക്ക് ഓണസദ്യ നല്‍കുന്നതിന് നേതൃത്വം നല്‍കിയത്.

ചുരത്തില്‍ രണ്ടിടങ്ങളിലായാണ് വാനരന്മാര്‍ക്ക് സദ്യ നല്‍കിയത്. നൂറ് കണക്കിന് വാനരന്മാരാണ് ചുരത്തിലുള്ളതെന്ന് ഗാന്ധിഗ്രാമം പ്രസിഡന്‍റ് ദേവദാസ് പറഞ്ഞു.

വാനരന്മാര്‍ക്ക് ആവശ്യത്തിന് ഭക്ഷണമില്ല എന്ന തിരിച്ചറിവാണ് ഇങ്ങനെ ഓണസദ്യ ഒരുക്കാന്‍ കാരണമെന്ന് ഗാ‍ന്ധി ഗാമം പ്രവര്‍ത്തകര്‍ പറഞ്ഞു. ആറാം വര്‍ഷമാണ് വാനരന്മാര്‍ക്ക് ഓണസദ്യ നല്‍കുന്നത്.

കനത്ത മഴയെ അവഗണിച്ച് നിരവധി കുരങ്ങന്മാര്‍ ഓണസദ്യ കഴിക്കാന്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :