വസ്ത്രവ്യാപാരിയുടെ കൊല: ആറുപേര്‍ പിടിയില്‍

പാലക്കാട്| Venkateswara Rao Immade Setti| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2010 (11:30 IST)
വടക്കാഞ്ചേരി പുതുക്കോടിനടുത്ത് തെക്കേപ്പൊറ്റ വെണ്ണൂര്‍റോഡില്‍ വിജനമായ സ്ഥലത്ത് ചെന്നൈ സ്വദേശിയായ വസ്ത്രവ്യാപാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ തദ്ദേശവാസികളാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണച്ചുമതലയുള്ള ആലത്തൂര്‍ ഡി വൈ എസ് പി എം സഫര്‍ അലിഖാന്‍ പറഞ്ഞു.

വസ്ത്രക്കയറ്റുമതി വ്യാപാരിയായ ചെന്നൈയിലെ വേടവാക്കം സൂര്യനഗര്‍ രാജ് പാരീസ് ഹാര്‍മണിയില്‍ രങ്കപാലം ഗാര്‍ഡനില്‍ വില്‍വരാജി (40) നെയാണ് കൊല്ലപ്പെട്ടനിലയില്‍ കാണപ്പെട്ടത്. കല്ലുകൊണ്ട് മാരകമായി തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെങ്കിലും മുഖത്തെയും ശരീരത്തിലെയും അടയാളങ്ങള്‍ ക്രൂരമായ പീഡനം ഏറ്റുവാങ്ങിയതിന്റെ തെളിവുകളാണെന്ന് പോലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ ഫോര്‍ഡ് എന്‍ഡേവറില്‍ ഈറോഡിന് പോകുന്നുവെന്നറിയിച്ചാണ് വീട്ടില്‍നിന്ന് വില്‍വരാജ് യാത്രതിരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :