വര്‍ഗീയകാര്യങ്ങളില്‍ എന്നെ വലിച്ചിഴയ്ക്കരുത്: വി എം സുധീരന്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
സാമുദായിക വര്‍ഗീയ ശക്തികളുടെ കിടമത്സരങ്ങളില്‍ തന്നെ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നത് ദുഃഖകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളത്തില്‍ സ്വാധീനവലയം ഉറപ്പിക്കാന്‍ മത-സാമുദായിക-വര്‍ഗീയ ശക്തികള്‍ കിടമത്സരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുതും വലുതുമായ ഏത് പ്രശ്‌നങ്ങളേയും വര്‍ഗീയവത്കരിച്ചാണ് ഇപ്പോള്‍ കാണുന്നത്. തന്നെ ഇത്തരം കാര്യങ്ങളില്‍ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്‌ അഞ്ചാംമന്ത്രിസഥാനം നല്‍കിയതില്‍ വീഴ്‌ചപറ്റിയോ എന്ന്‌ പരിശോധിക്കാന്‍ കെ പി സി സി നിര്‍വാഹക സമിതി യോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍‌കരയില്‍ ഈഴവനായ വി എം സുധീരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :