തിരുവനന്തപുരം|
rahul balan|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (14:27 IST)
ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും. ഇന്നു നാളെയും അതികഠിനമായ ചൂടുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരണ്ടകാറ്റുവീശുന്നത് ചൂട് വർധിപ്പിക്കാൻ കാരണമായി പറയുന്നു.
പുറത്തെ ജോലികള്‍ പരമാവധി ഒഴിവാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്. 41.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പ് 1987ൽ പാലക്കാട് രേഖപ്പെടുത്തിയ 41.8 ഡിഗ്രി ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്.
പാലക്കാടെ ജലാശയങ്ങളെല്ലാം ഇതിനോടകം തന്നെ വറ്റിവരണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതും പാലക്കാട് തന്നെ. ചൂടിന്റെ കാര്യത്തില്‍ കണ്ണൂരും കോഴിക്കോടും ഒട്ടും പിന്നിലല്ല. ഇവിടെ ഈ വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 39.1 ഡിഗ്രി സെൽഷ്യസ്. വേനൽ മഴയിലുണ്ടായ കുറവാണ് ചൂട് ഇത്തരത്തില്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. 118 മില്ലീമീറ്റർ മഴകിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലീമീറ്റർ മാത്രമാണ്. സംസ്ഥാനത്ത് വേനല്‍ മഴ ഏറ്റവും കുറഞ്ഞത് കാസർകോടാണ്. കാസർകോട് 99 ശതമാനമാനത്തിന്റെയും കണ്ണൂരിൽ 96 ശതമാനമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം