വനിതാ കണ്ടക്ടറും ഡ്രൈവറുമായി തര്‍ക്കം; യാത്രക്കാര്‍ പെരുവഴിയില്‍
അമ്പലപ്പുഴ: |
WEBDUNIA|
PRO
PRO
കെഎസ്‌ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ ഉച്ചയോടെ തോട്ടപ്പള്ളി പാലത്തിന് സമീപമായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും ഹരിപ്പാട്ടേക്ക് പോയ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസിലാണ് ബെല്‍ അടിക്കുന്നതിനെ ചൊല്ലി ഡ്രൈവരും കണ്ടക്ടറും കൊമ്പുകോര്‍ത്തത്.
സ്റ്റോപ്പിന് ശേഷമാണ് കണ്ടക്ടര്‍ ബെല്‍ അടിച്ചത്. ഇതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ഡ്രൈവര്‍ കണ്ടക്ടര്‍ ബെല്‍ അടിക്കാതെ തന്നെ എല്ലാ സ്റ്റോപ്പിലും ബസ് നിര്‍ത്തി. ഇതോടെ ക്ഷുഭിതരായ നാട്ടുകാരും യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് ബസ് തോട്ടപ്പള്ളിയില്‍ നിര്‍ത്തിക്കുകയും അമ്പലപ്പുഴ പോലീസില്‍ വിവരമറിയിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. യാത്രക്കാരെ മറ്റൊരു ബസില്‍ പിന്നീട് കയറ്റിവിട്ടു.