ലോട്ടറി: സര്‍ക്കാരിന് വിഎസിന്റെ നിര്‍ദ്ദേശങ്ങള്‍ വേണം!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോട്ടറി കേസില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ വിജ്ഞാപനം പുതുക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

വി ഡി സതീശന്‍ എം എല്‍ എക്കും കത്തയച്ചിട്ടുണ്ട്. സതീശനും അഭിപ്രായങ്ങള്‍ അറിയിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് കത്തയക്കുക വഴി തുടര്‍ന്നങ്ങോട്ട് വി എസിന്റെ വായടപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷയം വയ്ക്കുന്നത് എന്നാണ് സൂചന.

ലോട്ടറി കേസുകളിലെ അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം തിങ്കളാഴ്ച രാവിലെ കേരളം കേന്ദ്രത്തിന് കൈമാറി.

ലോട്ടറിക്കേസുകള്‍ സി ബി ഐ അന്വേഷണത്തിന് വിട്ട് സംസ്‌ഥാന സര്‍ക്കാര്‍ ശനിയാഴ്ചയാണ് വിജ്‌ഞാപനം പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ഡല്‍ഹി പോലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ആക്‌ട് അനുസരിച്ചാണ് ഈ നടപടി. 32 ലോട്ടറിക്കേസുകളുടെ അന്വേഷണമാണ് ഇപ്പോള്‍ സി ബി ഐക്ക് വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :