ലോട്ടറി: വിജ്ഞാപനം പുതുക്കണമെന്ന് വിഎസ്‌

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തിന്‌ ഉരുളയ്ക്ക് ഉപ്പേരി പോലെ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മറുപടിക്കത്ത്. ലോട്ടറിക്കേസിലെ സി ബി ഐ അന്വേഷണം വിപുലപ്പെടുത്തണമെന്നാണ് വി എസ് പ്രധാനമായും ആവശ്യപ്പെടുന്നത്. ‌32 കേസുകള്‍ മാത്രം സി ബി ഐയെ ഏല്‍പ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം പുതുക്കുകയോ റദ്ദാക്കാകുകയോ വേണമെന്ന് വി എസ്‌ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

ലോട്ടറിയിലെ കള്ളപ്പണ ഇടപാട്‌ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഹൈക്കോടതി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്നും വി എസ് ആവശ്യപ്പെടുന്നുണ്ട്.

ലോട്ടറി കേസില്‍ വി എസിന്റെ നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. വി എസിന്റെ മറുപടി പ്രകാരം വേണ്ടിവന്നാല്‍ വിജ്ഞാപനം പുതുക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍ എം എല്‍ എക്കും കത്തയച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :