ലോട്ടറി: കത്ത് കിട്ടിയില്ലെന്ന് ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോട്ടറി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി വി എസ് അച്യുദാനന്ദന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. സി ബി ഐ അന്വേഷണം വേണമെങ്കില്‍ പേഴ്സണല്‍ മന്ത്രാലയത്തിനാണ് കത്ത് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, കത്തു ലഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഡിസംബര്‍ 29നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മറുപടി ലഭിച്ചത്. കത്ത് ലഭിച്ചില്ലെന്ന് ചിദംബരം പറയുന്നതിന്‍റെ കാരണം ഇതോടെ ദുരൂഹമായിരിക്കുകയാണ്.

ഏറെ വിവാദമുയര്‍ത്തിയ സംഭവമാണ് ലോട്ടറി വിഷയത്തില്‍ പാര്‍ട്ടിയെ മറി കടന്ന് മുഖ്യമന്ത്രി സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. ഇന്നലെ നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ നടപടി വേണമെന്ന് ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ചേരിയുടെ കുറ്റപത്രത്തിനു മുന്നില്‍ വഴങ്ങാന്‍ യോഗത്തില്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം താന്‍ ഉന്നയിച്ചത്‌ എങ്ങനെ സംഘടനാവിരുദ്ധമാകുമെന്ന മറുചോദ്യം അദ്ദേഹം ഉന്നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :