ലോകം പുതുവത്സരാഘോഷ ലഹരിയില്‍

കൊച്ചി| WEBDUNIA|
PRO
പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2010നെ പിരിയുന്ന വേദനയെക്കാള്‍ 2011നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറക്കാന്‍ പലരും പപ്പാഞ്ഞിയെ കത്തിച്ചു. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി.

2011നെ ആദ്യം വരവെറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്‍റെ അകമ്പടിയോടെ ആയിരുന്നു ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷത്തെ വരവേറ്റത്, പിന്നീട് പുതുവത്സരാഘോഷം സിഡ്നിയില്‍ ആയിരുന്നു. ബെയ്‌ജിംഗും പുതുവത്സരത്തെ അത്യാഹ്ലാദപൂര്‍വ്വം വരവേറ്റു. ഗള്‍ഫിലെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയത് ബൂര്‍ജ് ഖലീഫയില്‍ ആയിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളാ‍യ ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും പുതുവത്സരം യുവത്വം നന്നായി ആഘോഷിച്ചു. പ്രധാനമായും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആയിരുന്നു പുതുവത്സരാഘോഷം.

തലസ്ഥാനനഗരിയായ അനന്തപുരിയും വര്‍ണാഭമായ ആഘോഷത്തോടെയാണ് പുതുവര്‍ഷപ്പുലരിയെ വരവേറ്റത്. കോവളത്തും പ്രമുഖ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും 100 കണക്കിന് ആള്‍ക്കാര്‍ ആണ് പുതുവര്‍ഷം ആഘോഷിക്കുന്നതിനായി എത്തിയത്. കരിമരുന്ന് പ്രയോഗവും ബലൂണുകളും വര്‍ണ്ണക്കടലാസുകളും ആഘോഷത്തിന് നിറം പകര്‍ന്നു.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷത്തില്‍ പ്രധാനപ്പെട്ടത് പാപ്പാഞ്ഞിയെ കത്തിക്കല്‍ ആയിരുന്നു. കൊച്ചിന്‍ കാര്‍ണിവലിനെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ പുതുവര്‍ഷത്തെ ആഘോഷത്തിന്‍റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് യുവത്വം.

ആലപ്പുഴയും വന്‍ സ്വീകരമായിരുന്നു 2011നു നല്കിയത്. ബീച്ച്‌ ഫെസ്റ്റിവലില്‍ കലാസന്ധ്യയും കലാപരിപാടികളും നാടന്‍പാട്ടും രംഗാവതരണവും നൃത്തവും അകമ്പടി സേവിച്ചപ്പോള്‍ ആലപ്പുഴ ബീച്ച്‌ ആഘോഷാരവങ്ങളാല്‍ നിറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ ആയിരുന്നു പുതുവത്സരാഘോഷം പ്രധാനമായും നടന്നത്. കരിമരുന്ന് പ്രയോഗവും മധുരപലഹാരവിതരണവും പുതുവത്സരദിനത്തിന് കൂടുതല്‍ മധുരം പകര്‍ന്നു.

വെബ്ദുനിയയുടെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ ...

തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി.വിജയന്‍
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍. തനിക്ക് ...

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ...

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്
തിക്കും തിരക്കും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ മടങ്ങണമെന്ന് താരത്തോടു ...

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ ...

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്
മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി തിരുവമ്പാടി ദേവസ്വം ...

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ
വിദ്യാഭ്യാസം വെറുമൊരു വാക്കല്ല അത് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആയുധമാണ്. കൂടാതെ ...

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന ...

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി ...