ലാവ്‌ലിന്‍: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA|
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതമന്ത്രിയും, സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ വിചാരണ ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് കാണിച്ച് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‌ അനുമതി ആവശ്യമാണെങ്കില്‍ സമയബന്ധിതമായി തീരുമാനം എടുക്കാനുളള നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്.

പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ നേരത്തെ ഹൈക്കോടതി മൂന്നുമാസത്തെ സമയം സംസ്ഥാന സര്‍ക്കാരിന്‌ അനുവദിച്ചിരുന്നു. പ്രത്യേക പരാമര്‍ശത്തിലൂടെ കേസ്‌ അടിയന്തരമായി പരിഗണിക്കണമെന്ന്‌ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കേസ്‌ ഇന്ന്‌ പരിഗണയ്ക്ക്‌ വരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :