ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കും

കൊച്ചി| PRATHAPA CHANDRAN| Last Modified ചൊവ്വ, 27 ജനുവരി 2009 (08:50 IST)
വിവാദമായ ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നു. മുന്‍ വൈദ്യുത മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ഒമ്പതാം പ്രതിയായ കേസ് ജസ്റ്റിസ് കോശി, ജസ്റ്റിസ് വി വി ഗിരി എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുന്നത്.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് ഇതിനോടകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ചില പ്രതികള്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതിനു ശേഷം കുറ്റപത്രം നല്‍കാമെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍, പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ല എന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.പീപ്പിള്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :