ലതാ നായര്‍ മരിച്ചെന്ന വാര്‍ത്ത: ചാനലുകള്‍ക്കെതിരെ നടപടി
കൊച്ചി|
WEBDUNIA|
കിളിരൂര്‍ - കവിയൂര്‍ കേസിലെ പ്രതിയായ ലതാ നായര്‍ മരിച്ചതായി തെറ്റായ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. ലതാ നായരുടെ അഭിഭാഷകന്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ചയായിരുന്നു ചില മലയാളം ചാനലുകളില്‍ ഇത്തരത്തില്‍ വാര്‍ത്ത വന്നത്. വെള്ളിയാഴ്ച രാവിലെ 10.30ന് ലതാ നായര്‍ മരിച്ചെന്നും എറണാകുളം അമൃത ആശുപത്രിയിലായിരുന്നു മരണമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചോ എന്ന് ഒരു പരിശോധനയും നടത്താതെയായിരുന്നു ഇത്തരം ഒരു വാര്‍ത്ത ചാനലുകള്‍ പുറത്ത് വിട്ടത്.
വാര്‍ത്ത അറിഞ്ഞ് നൂറുകണക്കിനാളുകള്‍ ലതാ നായരുടെ തിരുവല്ലയിലെ വീട്ടില്‍ എത്തിയിരുന്നു. കിളിരൂര്‍ കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലുകള്‍ ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.