റോഡ്‌ നിര്‍മാണത്തിനിടെ പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നു

ആലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (16:32 IST)
PRO
എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി തത്തംപ ള്ളി മണ്‍ട്രോ ലൈറ്റ്‌ റോഡി ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങ ള്‍ക്കിടെ രണ്ടിടത്തായി പൈപ്പ്‌ പൊട്ടി ശുദ്ധജലം പാഴാകുന്നു. കരാറുകാരന്‍, പിഡബ്ല്യു ഡി ഓഫീസ്‌, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

വെ ള്ളം ഒലിച്ചുപൊകുന്ന റോ ഡിന്റെ മുകളിലൂടെയാണ്‌ ടാ റിങ്ങും നടത്തിയത്‌. പിന്നീട്‌ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. എ ന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കരാറുകാരനും സം ഘവും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്‌. റോ ഡിന്റെ പണി നിര്‍ത്തിവച്ച്‌ പൊട്ടിയ പൈപ്പുകള്‍ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കരളകം വാര്‍ഡ്‌ തോട്ടാത്തോട്‌ നിവാസികള്‍ ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :