തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 21 ജനുവരി 2009 (18:29 IST)
സംസ്ഥാനത്തെ റോഡ് വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പഠന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് കൈമാറി. അരുണ്‍ ഹരൂര്‍ ചെയര്‍മാനായ സമിതിയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പഠിച്ച ശേഷം മൂന്ന് ദിവസത്തിനകം സംസ്ഥാന റോഡ് നയത്തിന്‍റെ കരട് രേഖ പ്രസിദ്ധപ്പെടുത്തുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
കേരളത്തിന്‍റെ റോഡ് വികസനവും അടിസ്‌ഥാന പുരോഗതിയും ലക്‍ഷ്യമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പുതിയ റോഡ് നയം ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തെക്കുവടക്ക് അതിവേഗ പാത വേണമെന്ന് കരട് രേഖ നിര്‍ദ്ദേശിക്കുന്നു.
പ്രധാന ദേശീയപാതകള്‍ നാലുവരിയാക്കാനും ആകാശപാതയെന്ന പേരില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാനും റോഡ് നയത്തിന്‍റെ കരട് രേഖയില്‍ നിര്‍ദേശമുണ്ട്.
റോഡുകളും പാലങ്ങളും കൂടുതലായി നിര്‍മിക്കുന്നതിന് മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.