തിരുവനന്തപുരം: റോഡ് നിര്‍മാണത്തിന് അഞ്ചു വര്‍ഷം കാലയളവിലേക്കുള്ള കരാര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍. പുതിയ റോഡ് നിര്‍മാണ രീതി ഓരോ വര്‍ഷവും റോഡ് പണിയുന്നത് അവസാനിപ്പിക്കും. കരാര്‍ കാലത്തുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതു കരാറുകാരന്റെ ചുമതലയാണ്.