റീപോളിംഗിന് കനത്ത സുരക്ഷ

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2010 (13:21 IST)
കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ നാളെ നടക്കുന്ന റീപോളിംഗിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്കി. പോളിംഗ് നടക്കുന്ന അഞ്ചു ബൂത്തുകളിലും ക്യാമറയും സുരക്ഷാനിരീക്ഷകരും ഉണ്ടാകും.

റീപോളിങ്‌ കനത്ത സുരക്ഷയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ഐ ജിയുടെ മേല്‍നോട്ടത്തില്‍ ഓരോ ബൂത്തിലും ഡിവൈഎസ്പിമാര്‍ സുരക്ഷാ ചുമതലയ്ക്ക് നേതൃത്വം നല്‍കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്യാന്‍ ആരെയും അനുവദിക്കില്ല.

തെരഞ്ഞെടുപ്പിനായി സൂക്ഷ്മനിരീക്ഷകരെ വിന്യസിക്കും. കര്‍ണാടക പൊലീസിനെയായിരിക്കും ഇവിടങ്ങളില്‍ വിന്യസിക്കുക. വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു 200 മീറ്റര്‍ പരിസരത്ത് വോട്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അല്ലാതെ ആരെയും പ്രവേശിപ്പിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :