രാഷ്ട്രീയമെന്നാല്‍ കഴുത്തില്‍ പിടിക്കലല്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: | WEBDUNIA|
രാഷ്ട്രീയമെന്നാല്‍ കഴുത്തില്‍‌ പിടിക്കല്‍ മാത്രമല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വികസനകാര്യത്തില്‍ സഹകരിക്കല്‍കൂടിയാണ് രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴുത്തിനു പിടിക്കല്‍ രാഷ്ട്രീയക്കാര്‍ പോയാലേ കേരളം രക്ഷപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

സഹകരണത്തിന്റെ മന്ത്രമാണ് കേരളത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത്‌. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്‌. ഐടി വ്യവസായ രംഗത്തു വന്‍ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാധ്യതകള്‍ ശരിയായി ഉപയോഗിച്ചാല്‍ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച്‌ 200 ഏക്കര്‍ സ്ഥലത്തു വ്യവസായം തുടങ്ങാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കുഞ്ഞലിക്കുട്ടി പറഞ്ഞു. സൈബര്‍ പാര്‍ക്കിലെ ക്വിക്‌ സ്പേസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :