രാഷ്ട്രീയ പാര്‍ട്ടികള്‍ പുറംചൊറിയുന്ന സഹകരണസംഘങ്ങള്‍: സക്കറിയ

തൃശൂര്‍| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്
എം എം മണിയുടെ പ്രസ്താവനയെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ. എം എം മണി പാര്‍ട്ടിയില്‍ നിന്ന് പുറത്ത്‌ പോയാല്‍ ഇടുക്കിയിലെ കഞ്ചാവ്‌ കൃഷിക്കാര്‍ക്ക്‌ മാത്രമേ വിഷമമുണ്ടാകു. സി പി എമ്മിന്‌ യാതൊന്നും സംഭവിക്കുകയില്ലെന്നും പറഞ്ഞു. ടി പി വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കുമെന്ന്‌ യാതൊരു പ്രതീക്ഷയില്ലെന്നും സക്കറിയ അഭിപ്രായപ്പെട്ടു.

കണ്ണൂരിലെ ഷുക്കൂറിന്റെ വധമായിരുന്നു യഥാര്‍ത്ഥത്തില്‍ അപലപിക്കേണ്ടത്. മണിക്കൂറുകള്‍ സമയമെടുത്ത്‌ പാര്‍ട്ടി ഗ്രാമത്തില്‍ വിചാരണ നടത്തി ആളെ തിരിച്ചറിഞ്ഞ ശേഷം ഷുക്കൂറിനെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയാണ്‌ ചെയ്‌തത്‌. ആധുനിക ആയുധങ്ങളുടെ കാലഘട്ടത്തില്‍ ടി പിയെ ഇത്രയും ക്രൂരമായി കൊല്ലേണ്ടിയിരുന്നില്ല. ഇതില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌ സി പി എമ്മിന്‌ കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണെന്നും സക്കറിയ പറഞ്ഞു.

സി പി എമ്മിലെ ഒരു മുതലാളിയും പുറത്ത്‌ വരാന്‍ പോകുന്നില്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പരസ്‌പരം പുറം ചൊറിയുന്ന സഹകരണസംഘങ്ങളാണ്‌. ഒരു ജനപ്രതിനിധിയെ ജനം തിരഞ്ഞെടുത്ത്‌ കഴിഞ്ഞ്‌ അയാള്‍ മന്ത്രിയായാല്‍ പിന്നെ മന്ത്രി മേലാളനും ജനം കീഴാളനുമാകുന്നു. ഇത്തരത്തില്‍ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ കീഴ്‌മേല്‍ മറിക്കുകയാണെന്നും സക്കറിയ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :