കോട്ടയം|
WEBDUNIA|
Last Modified വെള്ളി, 13 ഏപ്രില്‍ 2012 (15:56 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസാഭാ സീറ്റ് അനുവദിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പിടിവലിതുടങ്ങി. രാജ്യസഭാ സീറ്റിനായി പി ജെ ജോസഫ് അവകാശവാദമുന്നയിക്കുന്നത് ശരിയല്ലെന്ന വാദവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്.
താനും ജോസഫുമെല്ലാം മാണി വിഭാഗത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന രാജ്യസഭാ സീറ്റാണിത്. അതുകൊണ്ടു തന്നെ ഇതില്‍ അവകാശവാദമുന്നയിക്കുന്നത് ശരിയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭാ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാണി ഗ്രൂപ്പിന് അനുവദിച്ച രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.