സി എം പിയിലെ രണ്ടാമന്‍ സി പി ജോണ്‍ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജോണ്‍ കോണ്‍ഗ്രസ് പാളയത്തിലെത്തുമെന്നാണ് സൂചന. എം വി രാഘവനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജോണ്‍ സി എം പി വിടാനൊരുങ്ങുന്നത്.
സി എം പിയിലെ ഒരാള്‍ക്കുമാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയുള്ളൂ. അത് എം വി രാഘവന്‍ മറ്റാര്‍ക്കും നല്‍കുകയില്ല. ഈ സാഹചര്യത്തില്‍ സി എം പിയില്‍ നില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് ജോണ്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത്.
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സി പി ജോണിന് ഉറപ്പൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ സീറ്റ് ലഭിച്ചില്ലെങ്കിലും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മികച്ച സ്ഥാനം ജോണിന് നല്‍കാമെന്ന് വാഗ്ദാനമുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി ജോണിനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി അറിയുന്നു.
ഡി വൈ എഫ് ഐയുടെ സംസ്ഥാന പ്രസിഡന്‍റായിരിക്കെയാണ് ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് സി പി ജോണ്‍ സി പി എമ്മില്‍ നിന്ന് പുറത്താകുന്നത്. പിന്നീട് എം വി രാഘവന്‍ സി എം പി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയിലെ പ്രധാനിയായി ജോണ്‍ മാറുകയായിരുന്നു.