രണ്ടു വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു

തൃശൂര്| JOYS JOY| Last Modified ബുധന്‍, 10 ജൂണ്‍ 2015 (11:06 IST)
ബുധനാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ ഉണ്ടായ രണ്ടു വാഹനാപകടങ്ങളിലായി മൂന്നുപേര്‍ കൊല്ലപ്പെട്ടു. വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ രണ്ടുപേരും ഒരു മത്സ്യവില്പനക്കാരനുമാണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ ഒല്ലൂത്ത് വിയ്യത്തുകുളത്ത് മത്സ്യം കയറ്റാന്‍ പോവുകയായിരുന്ന മിനി ലോറി റോഡരികില്‍ കേബിള്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്നാട് സ്വദേശികളെ ഇടിച്ച് മറിയുകയായിരുന്നു. സേലം ധര്‍മപുരി സ്വദേശികളായ ആദിമൂലം(45), രാജേന്ദ്രന്‍(50) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലുര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് ഇവരുടെ മൃതദേഹം മാറ്റി.

ഇതേ സ്ഥലത്തിനു സമീപം ആറു മണിയോടെയാണ് രണ്ടാമതും അപകടമുണ്ടായത്. മത്സ്യം കയറ്റി വന്ന പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ പോകുകയായിരുന്ന മത്സ്യവില്‍പനക്കാരനെയും പാല്‍ കച്ചവടക്കാരനെയും ഇടിക്കുകയായിരുന്നു. മത്സ്യവില്‍പനക്കാരയ കരുപ്പടന്ന വൈപ്പിന്‍കാട്ടില്‍ ഷൗക്കത്ത് (35) അപകടസ്ഥലത്തു തന്നെ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :